കവി എസ്.രമേശന്‍ അന്തരിച്ചു. 69 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഭൗതിക ശരീരം നാളെ രാവിലെ എട്ട് മണിക്ക് പച്ചാളത്തുള്ള വസതിയിൽ എത്തിക്കും. 11 മണിക്ക് എറണാകുളം ടൗൺ ഹാളിൽ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ട് മണിക്ക് പച്ചാളം ശ്മാശാനത്തില്‍ വച്ചാണ് സംസ്ക്കാരം.
ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ,കലുഷിത കാലം, കറുത്ത കുറിപ്പുകൾ എസ് രമേശന്റെ കവിതകൾ എന്നിവയാണ് പ്രധാന കൃതികള്‍. ചെറുകാട് അവാർഡ്, ശക്തി അവാർഡ്, എ. പി. കളക്കാട് പുരസ്കാരം, മുലൂർ അവാർഡ്, ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് (2015), ഫൊക്കാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.