കവി നീലംപേരൂർ മധുസൂദനൻ നായർ (82) അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. 14 കവിതാസമാഹാരങ്ങളും എട്ട് ബാലസാഹിത്യകൃതികളും ഉൾപ്പെടെ 27 ഗ്രന്ഥങ്ങൾ രചിച്ചു. കവിതാസമാഹാരമായ ‘ചമത’യ്ക്ക് കേരള സാഹിത്യ പുരസ്കാരം ലഭിച്ചു. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം, മുലൂർ സ്മാരക പുരസ്കാരം, കനകശ്രീ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.