കേന്ദ്ര സാഹിത്യ അക്കാദമിയും തിരുവനന്തപുരം വൈ.എം.സി.എ.യും ചേർന്ന് ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ‘നാരിചേതന; വനിതാ കവിസംഗമം’ പരിപാടി സംഘടിപ്പിച്ചു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണയും മുൻ വൈസ് ചാൻസലറുമായ ഡോ. ജാൻസി ജെയിംസ് ഉദ്ഘാടനം ചെയ്തു.
എസ്.സരോജം അധ്യക്ഷയായി. അക്കാദമി ഉപദേശകസമിതി അംഗം ഡോ. കായംകുളം യൂനുസ്, റെജി കുന്നുംപുറം, വി.വി.കുമാർ, ഷാജി ജെയിംസ് എന്നിവർ പങ്കെടുത്തു. മല്ലികാ വേണുകുമാർ, ഷാമിലാ ഷൂജ, ഫില്ലിസ് ജോസഫ്, രജനി മാധവിക്കുട്ടി, സുഭാഷിണി തങ്കച്ചി, ഷുഹാന നിസാം, കബനി ബി.ഗീത എന്നിവർ കവിതകൾ അവതരിപ്പിച്ചു.