കവി ലൂയിസ് പീറ്റർ അന്തരിച്ചു. ഒരു സൂഫിയെപ്പോലെ അലഞ്ഞു നടനുള്ള ജീവിതമായിരുന്നു അവസാന കാലത്ത്.58 വയസായിരുന്നു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ വൈകീട്ടായിരുന്നു മരണം. പെരുമ്പാവൂർ വേങ്ങൂർ സ്വദേശിയാണ്.
കേരളത്തിലെ സാഹിത്യസദസ്സുകളിലും കൂട്ടായ്‌മകളിലും സജീവസാന്നിധ്യമായ കവിയായിരുന്നു ലൂയിസ് പീറ്റർ. ‘ലൂയി പാപ്പാ’ എന്നാണ് അടുപ്പമുള്ളവർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 1986ല്‍ ആദ്യ കവിത എഴുതി. പിന്നീട് നീണ്ട ഇരുപത് വര്‍ഷത്തിനുശേഷം 2006 ലാണ് കവിതയുമായി വീണ്ടും രംഗത്തു വരുന്നത്. അതിനു പിന്നാലെയാണ് സാംസ്‌കാരിക കൂട്ടായ്‌മകളിലും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയനായത്. ‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’ പുറത്തിറങ്ങിയത് മൂന്നുവർഷം മുമ്പാണ്.