കവിതകൾ

 

 

ഗോവിന്ദച്ചാമി

അന്ന് ചുടുകണ്ണീർ
ചുടു മഴത്തുള്ളികളുമായി
ഇടകലർന്ന് എന്നിലൂടെ
ഒഴുകി
ദേഹമാസകലം എനിക്ക് ചുട്ടു നീറി

ഇന്ന് ഞാൻ അയാൾക്ക്
തൂങ്ങാനുള്ള
കയർ ഒരുക്കുന്നു
കൃത്യമായ അളവുള്ള
തൂക്കുകയർ

അയാളെ ഇന്നെങ്കിലും
എനിക്കൊന്ന് അനുഭവിക്കണം

വട്ട്

മഹാത്മാക്കൾ വന്നു
മഹാത്മാക്കൾ പോയി
അയിത്ത ജാതിക്കാർ
വന്നില്ല: പോയില്ല
അവർ നിന്നെടുത്തു നിന്ന്
വട്ടം കറക്കം

ആധിപത്യം

സമ്പത്ത് പങ്കുവെക്കാൻ
ന്യൂനപക്ഷം
പട്ടിണി പങ്കുവെക്കാൻ
ഭൂരിപക്ഷം

ന്യൂനപക്ഷത്തിന്
ജനാധിപത്യം
ഭൂരിപക്ഷത്തിന്
ഏകാധിപത്യം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here