കഥയായിമാറുന്ന കവിതകൾ

ഈണവും ഇമ്പവുമാർന്നോ-
രാ കവിതകൾ ഇന്നെവിടെ-
യേതോ കുരുക്കുകളില-
മർന്നു കിടന്നീടുന്നു!!
ഇന്നിൻ കവിതകൾ
മാറികഴിഞ്ഞിരിക്കുന്നേ-
തോ കെട്ട്കഥകൾ പോൽ!!
ഈണമില്ലിന്ന്,
താളമില്ലിന്ന്,
വൃത്തമൊട്ടുമില്ലത്രേ-
യെന്നാരോ ചൊല്ലീടുന്നു!!
ഈരടിയില്ലത്രേ
പ്രാസങ്ങളില്ലത്രേ
ഇല്ലോളം പോകുന്ന
കവിത കുഞ്ഞുങ്ങൾക്കിന്ന്!!
കണ്ണിനാൽ കാണ്മൂ
കവിതപോലെ വരികളെ-
യെന്നാലോ വായിപ്പൂ-
കഥപോലൊരോ കവിതയും!!
ചിതറിതെറിക്കുന്നോരാ-
ക്കവിതകളിനിയുമിനിയു-
മൊരാവർത്തനായി മാറീടു
ന്നോരീ കവിയുഗം!!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here