യൂസഫലി കേച്ചേരിയുടെ ഏഴാം ചരമവാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി കവയിത്രികളെ ആദരിക്കുന്നു. കവിതകൾ അയച്ചുതരുന്ന 101 കവയിത്രികളെയാണ് പ്രശംസാപത്രം നൽകി ആദരിക്കുന്നത്. കവിതയ്ക്ക് പ്രത്യേക വിഷയമോ നിബന്ധനകളോ ഇല്ല. ഏതു പ്രായക്കാർക്കും അയയ്ക്കാം.
അവസാനതീയതി മാർച്ച് 10. അയയ്ക്കേണ്ട വിലാസം- സലിം ഇന്ത്യ, പ്രസിഡന്റ്, യൂസഫലി കേച്ചേരി ട്രസ്റ്റ്, കേച്ചേരി പി.ഒ., പിൻ-680501, തൃശ്ശൂർ. വിവരങ്ങൾക്ക്: 98957 35745. ചരമവാർഷികം കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ 21-ന് ആചരിക്കും. യൂസഫലി കേച്ചേരിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരം അനുസ്മരണദിനത്തിൽ സമ്മാനിക്കും.