മുൻകാല കവിതകൾ ; സീരീസ്

This post is part of the series മുൻകാല കവിതകൾ ; സീരീസ്

Other posts in this series:

  1. മുൻകാല കവിതകൾ സീരീസ്
  2. കാലം
  3. മുൻകാല കവിതകൾ ; സീരീസ്

 

 

 

സമർപ്പണം

 

 

നിന്നെക്കുറിച്ചെഴുതാനോ? നിലാവിന്റെ
പൊന്മഷി വേണമെനിക്കീ പ്രപഞ്ചവും;
മിന്നൽ,ഇടിമുഴക്കങ്ങൾ, മഴ, വെയിൽ
നിന്നെക്കുറിച്ചെൻ വികാരമാണൊക്കെയും.
ആകാശനീലമോ നിന്റെ സിംഹാസനം,
ആഴിയിൽ നിന്റെ നാമോച്ചാരണസ്വനം.
ഞാനടിവയ്ക്കുമീ മണ്ണിലോരോ തരി-
ച്ചോടിലും നിന്റെ സ്നേഹാക്ഷരാലിംഗനം.
അസ്തമയത്തിൽ നിന്നാത്മാഗ്‌നി, പാതിരാ
നക്ഷത്രമണ്ഡലം നിൻ ശുഭസ്പന്ദനം.
വായുവിൽ നിന്റെ സന്ദേശം, ജലത്തിലോ
ജീവനേകുന്ന സ്വച്ഛന്ദരാഗാമൃതം.
ഓമനേ,നിന്മുന്നിലെന്നെ വച്ചിങ്ങനെ
മാറി നിൽക്കുന്നു ഞാൻ,
സ്വീകരിക്കില്ലയോ?

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here