മുൻകാല കവിതകൾ ; സീരീസ്

This post is part of the series മുൻകാല കവിതകൾ ; സീരീസ്

Other posts in this series:

  1. മുൻകാല കവിതകൾ ; സീരീസ്
  2. മുൻകാല കവിതകൾ : സീരീസ്
  3. മുൻകാല കവിതകൾ ; സീരീസ്

 

ഡീലോസിലെ
അപ്പോളോവിന്റെ അമ്പലത്തിലേക്ക്
അപ്പം കൊടുത്തയക്കുന്ന
ഒരു പതിവുണ്ടായിരുന്നു.
അപ്പം ഒരു ദിവസത്തിൽ
കൂടുതൽ ഇരിക്കില്ല.
കെട്ട്പോകും.

ഡീലോസിലേക്കുള്ള യാത്ര
പല സ്ഥലങ്ങളിൽ നിന്നും
പല ദിവസങ്ങളുമെടുക്കും.

അപ്പം നേർന്ന ഗ്രാമക്കാർ അപ്പമുണ്ടാക്കി
ഡീലോസിനെ ലക്ഷ്യമാക്കി നടക്കും.

വൈകുന്നേരം
അവരെത്തിയ ഗ്രാമത്തിൽ
അപ്പം കൊടുത്ത് മടങ്ങും.

ആ ഗ്രാമക്കാർ പിന്നെ
പിറ്റേന്ന് പുതിയ അപ്പമുണ്ടാക്കി
ഡീലോസിന്റെ നേർക്ക് കൊടുത്തയക്കും.

അവരും
മൂന്നാമതൊരു ഗ്രാമക്കാർക്ക്
അപ്പം കൊടുത്ത് മടങ്ങിയെന്ന് വരും.

ഇങ്ങനെ മാറിമാറി
അപ്പത്തിന്റെ നേർച്ചയുടെ ഒരു മിടിപ്പ്
സമുദായത്തിലൂടെ സഞ്ചരിച്ച്
ഒടുക്കം
ഡീലോസിലെത്തും.

അപ്പോളോവിനു
അപ്പം നിവേദിക്കുമ്പോഴുള്ള
പുണ്യം
അപ്പം നേർന്ന
ഗ്രാമക്കാർക്ക് മാത്രമായിരിക്കില്ല

 

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English