This post is part of the series മുൻകാല കവിതകൾ ; സീരീസ്
Other posts in this series:
അറിവിന്റെ അർത്ഥം
ഉരുകിത്തിളയ്ക്കുന്ന കാർമഷിക്കടൽ നടുവിൽ
ഉയരുന്ന കോൺക്രീറ്റ് കാടണിദ്വീപിൽ
ഇഴുകുന്ന മങ്ങൂഴമിളകൊള്ളും വീട്ടിൽ
ഇറയത്തു തൂങ്ങുന്ന കണിവെള്ളരിക്ക പോൽ
അഴകാർന്നു മിഴിവാർന്നു തൂങ്ങുന്നു ജീവൻ
ഇതു
തൂക്കിയവനാ,രെത്രനാളേ,ക്കിതെന്തു
കെട്ടെന്തിനെന്നിരുൾനടുവിലൂർന്നു
വീണൊരുവെറും തരിയായി മുങ്ങിമറയും?
ഇതുതാൻ മുഴങ്ങുന്ന ചോദ്യം
ഇതറിവതേ പരമനിഗൂഢമാമറിവ്
ഈ അറിവൊരിടിവാളുപോൽ തെളിയുമ്പോൾ
ഈ വാഴ്‌വിന്റെ പൊരുളെന്ത്?
വിലയെന്ത്?
പൊട്ടുന്ന നീർക്കുമിളതൻ മിനുമിനുപ്പോ
തിളക്കങ്ങൾ വന്നണയുമറിവിൻ
വെളിച്ചക്കടലോ?
തുടർന്ന് വായിക്കുക :
മുൻകാല കവിതകൾ ; സീരീസ്