This post is part of the series മുൻകാല കവിതകൾ ; സീരീസ്
Other posts in this series:
- മുൻകാല കവിതകൾ ; സീരീസ്
- മുൻകാല കവിതകൾ ; സീരീസ് (Current)
- മുൻകാല കവിതകൾ ; സീരീസ്
നിങ്ങള്‍ തനിയെ തീ കത്തിക്കുക.
നിങ്ങളറിയാത്ത വഴിപോക്കന്
ഒരു കപ്പു കാപ്പി കൊടുക്കുക.
ഇളവെയിലു കൊള്ളുന്ന പൂച്ചയെ നോക്കി
വെറുതേയിരിക്കുക.
നിങ്ങളുടെ മടിയിലെ പുസ്തകം വലിച്ചെറിഞ്ഞ്
പരുന്തു വട്ടം ചുറ്റുന്നതു നോക്കുക.
ഒരു ചെടി നട്ടുനനച്ചു വളര്‍ത്തി
ആദ്യത്തെ പൂവിരിയുന്നതു കാണാന്‍
അയല്‍ക്കാരിയെയും വിളിക്കുക.
വസന്തത്തില്‍ മലകയറുക.
വെളുത്തപക്ഷത്തില്‍
മുക്കുവരോടൊത്ത് കടലില്‍ പോവുക.
മുത്തശ്ശിയുടെ പ്രസാദത്തിന്റെയും
കാമുകിയുടെ ഗന്ധത്തിന്റെയും
സന്ദര്‍ഭമെഴുതി സ്വാരസ്യം വ്യക്തമാക്കാതിരിക്കുക.
സുഹൃത്തിന്റെ മരണം കഴികെ
പെരുമഴയില്‍ ഒറ്റയ്ക്കു നടന്നുപോവുക.
ആശുപത്രിയില്‍ പാണന്റെ ശ്വാസം വീണ്ടുകിട്ടുവാന്‍
ഏഴു പകലും രാവും നോറ്റിരിക്കുക.
ചിട്ടിയും കോഴിത്തീറ്റയും കളഞ്ഞ്
അമ്മയുടെ അടുത്തിരുന്ന്
ആദിത്യനെയും ഗരുഡനെയും ധ്യാനിക്കുക.
വാക്കിന്റെ മുമ്പില്‍ ബ്രഹ്മാവിനെപ്പോലെ വിനയനാവുക.
ആണ്ടിലൊരിക്കല്‍
മൂകനായി ഊരുചുറ്റുക.
കല്ലില്‍ കൊത്തിയെടുത്ത സൂര്യരഥം കാണുക.
കറുത്തപക്ഷിയുടെ ഭൈരവി കേള്‍ക്കുക.
കുട്ടിക്കാലത്തെ ഇടവഴികള്‍ ഓര്‍ക്കുക.
സൂര്യകിരണം പിടിച്ചുവരുന്ന
ഈ കുഞ്ഞുങ്ങളുടെ മുമ്പില്‍ മുട്ടുകുത്തുക.
അവധിയെടുത്ത് സ്വപ്നം കാണുക.
കണ്ണാടി നിരൂപകനെ ഏല്‍പ്പിച്ച്
നദിയില്‍ നക്ഷത്രം നിറയുന്നതു നോക്കുക.
തുടർന്ന് വായിക്കുക :
മുൻകാല കവിതകൾ ; സീരീസ്