എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായിരുന്ന പി എന്‍ ദാസ് അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വൈദിക സാഹിത്യത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരു തുള്ളിവെളിച്ചം എന്ന് കൃതിക്കാണ് പുരസ്‌കാരം. അടിയന്തരാവസ്ഥ കാലത്ത് തടവുശിക്ഷ അനുഭവിച്ച ദാസ് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം വൈദ്യശസ്ത്രം എന്ന പേരില്‍ ഒരു മസിക കോഴിക്കോടാരംഭിച്ചിരുന്നു. ദീപാങ്കുരന്‍ എന്ന തൂലികാ നാമത്തിലാണ് ലേഖനങ്ങള്‍ എഴുതിയിരുന്നത്.