നെറ്റിയിൽ ഒരു മുത്തവും
കാവിലെ ദേവിയുടെ
അർച്ചനയും ആയിരുന്നു
അമ്മയുടെ പിറന്നാൾ സമ്മാനം.
അകമ്പടിയായി അച്ഛന്റെ
സ്നേഹത്തിൽ പൊതിഞ്ഞ
ഒരു ചിരിയും, പിന്നെ
ഉച്ചക്ക് ചേച്ചിയുടെ കൈപുണ്യവും.
ഇന്ന്
കത്തിച്ചുവെച്ച
മെഴുകുതിരിയുടെ
ചുവട്ടിലെ കേക്ക്
വെട്ടിമുറിച്ച്,
സായ്പ്പിന്റെ ഭാഷയിൽ
അലമുറയിട്ട്,
അത് മുഖത്ത് വാരിതേച്ച്
സുഖം കണ്ടെത്തുന്ന
പുതിയ തലമുറ.
പിന്നെ
ചത്ത കോഴിയും പെപ്സിയും
അതിനുമേലെ വിദേശിയും.