പൈനാപ്പിള്‍ – ഇടത്തരം ഒന്നിന്റെ പകുതി ( കാല്‍ കിലോ)
പച്ചമുളക് – നാലെണ്ണം
കടുക് – ഒരു ടീസ്പൂണ്‍
തേങ്ങ – അരമുറി
കട്ട തൈര് അധികം പുളിക്കാത്തത് – കാല്‍ ലിറ്റര്‍
ഇഞ്ചി – ഒരു ചെറിയ കഷണം
ഉപ്പ്, വെളിച്ചണ്ണ, കറിവേപ്പില, ഉണക്കമുളക് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പൈനാപ്പിള്‍ നേരിയ കഷണങ്ങളാക്കി അരിഞ്ഞ് ഉപ്പു ചേര്‍ത്ത് വേവിക്കണം. തേങ്ങ കടുകും ഇഞ്ചിയും പച്ച മുളകും ചേര്‍ത്ത് നല്ലവണ്ണം അരച്ച് വെന്ത പൈനാപ്പിളിലേക്ക് ചേര്‍ക്കുക. ചൂടാകുമ്പോള്‍ തൈര് നല്ലവണ്ണം അടിച്ചു ഇതിലേക്കു ചേര്‍ക്കണം. ചെറുതായി തിള വരുമ്പോള്‍ വെളിച്ചണ്ണയില്‍ കടുക് ഉണക്കമുളക് വേപ്പില ഇവ മൂപ്പിച്ച് ചേര്‍ത്ത് ഉപയോഗിക്കാം.