ശബ്ന മറിയത്തിന്റെ ആദ്യ നോവൽ കെ. ആർ.മീര പ്രകാശനം ചെയ്തു

യുവ എഴുത്തുകാരി ശബ്ന മറിയത്തിന്റെ ആദ്യ നോവൽ പിഗ്മെന്റ് കെ.ആർ മീര പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സ് സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു പ്രകാശനം.

ഒരു തലമുറയുടെ ശക്തയായ പ്രതിനിധിയുടെ ആദ്യ അടയാളപ്പെടുത്തലാണ് ഈ നോവലെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കെ.ആർ മീര പറഞ്ഞു. ഒരു സ്ത്രീ കഥ എഴുതുമ്പോൾ അവൾ കഥ മാത്രമല്ല എഴുതുന്നത്. അവളുടെ കഥയിലൂടെ അവളുടെ ഉടലിന്റെ കഥയിലൂടെ അവളുടെ ജീവിത കഥയിലൂടെ അവളെഴുതുന്നത് ഒരു കാലഘട്ടത്തിന്റെയും ഒരു സംസ്കൃതിയുടെയും കഥ തന്നെയായിരിക്കും. ശബ്ന മറിയത്തിന്റെ ആദ്യ നോവൽ തെളിയിക്കുന്നത് അത് തന്നെയാണ്, മീര പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here