എട്ടാമത് ദേശീയ ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ, ഫോട്ടോ ഡിവിഷന്‍ നല്‍കുന്ന എട്ടാമത് ദേശീയ ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ക്ക് ഈ മാസം 15 വരെ (2020 ജനുവരി 15) എന്‍ട്രികള്‍ സമര്‍പ്പിക്കാം.
രാജ്യത്തെ പ്രൊഫഷണല്‍, അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാരെ പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഈ മത്സരം രാജ്യത്തെ കല, സംസ്‌കാരം, വികസനം, പൈതൃകം, ചരിത്രം, ജീവിതം, ജനങ്ങള്‍, സമൂഹം, പാരമ്പര്യം എന്നിവയെ ഫോട്ടോഗ്രഫിയിലൂടെ അനാവരണം ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നു.
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള അവാര്‍ഡ്, അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള അവാര്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.
3 ലക്ഷം രൂപ കാഷ് അവാര്‍ഡാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവിന് ലഭിക്കുക.
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള ഈ വര്‍ഷത്തെ മത്സര വിഷയം ജീവിതവും ജലവും (Life a-d Water) എന്നതാണ്. 1 ലക്ഷം രൂപ കാഷ് അവാര്‍ഡുള്ള പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍, 50,000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കുന്ന അഞ്ച് പ്രത്യേക പരാമര്‍ശ പുരസ്‌കാരങ്ങള്‍ എന്നിവയാണ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായുള്ള വിഭാഗത്തിലുള്ളത്.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം (ഈഹൗേൃമഹ ഒലൃശമേഴല ീള കിറശമ) എന്നതാണ് ഈ വര്‍ഷത്തെ അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള മത്സര വിഭാഗത്തിന്റെ വിഷയം. 75,000 രൂപ കാഷ് അവാര്‍ഡ് നല്‍കുന്ന അമേച്വര്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍, 30,000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കുന്ന 5 പ്രത്യേക പരാമര്‍ശ പുരസ്‌കാരങ്ങള്‍ എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്.
ദേശീയ ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ photod-ivision.gov.in, pib.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here