അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത് വിടവാങ്ങി

Philip Roth in his apartment in Manhattan, NY on October 5, 2010. His latest book, Nemesis, is set in his hometown of Newark, N.J. in 1944 in the midst of a polio outbreak. Jimmy Jeong / www.jimmyshoots.com

 

അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. അമേരിക്കൻ കഥയെയും നോബിവിലിനെയും ഹെമിങ്‌വേക്ക് ശേഷം ഇത്രയധികം സ്വാധീനിച്ച വേറൊരു എഴുത്തുകാരൻ ഉണ്ടായിട്ടില്ല.ന്യൂജേഴ്‌സിയിലെ നേവാക്കില്‍ 1933 മാര്‍ച്ച് 19നാണ് റോത്തിന്റെ ജനനം. അമേരിക്കന്‍ പാസ്ചറല്‍( American Pastoral), ഐ മാരീഡ് എ കമ്മ്യൂണിസ്റ്റ്(I Married a Communist), പോര്‍ട്ട്‌നോയ്‌സ് കംപ്ലയന്റ് ( Portnoy’s Complaint) തുടങ്ങിയവയാണ് ശ്രദ്ധയേമായ സൃഷ്ടികള്‍. നിരവധി തവണ നോബൽ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ എത്തിയ റോത്തിന് പുലിറ്റ്‌സര്‍, നാഷണല്‍ ബുക്ക് അവാര്‍ഡ്, മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജൂതകുടുംബ പാരമ്പര്യം ഒരു അഭിമാനമായി വിശ്വസിച്ച റോത്ത് തന്റെ വേരുകളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് രചനകൾ നടത്തിയത്.1959 ല്‍ പുറത്തിറങ്ങിയ ഗുഡ്‌ബൈ കൊളംബസ് ( Goodbye Columbus) എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് റോത്ത് പ്രശസ്തിയിലേക്കുയര്‍ന്നത്. പിന്നീട് നോവല്‍ രചനയിലേക്ക് കടന്നു. 2009 ഓടെയാണ് എഴുത്തുജീവിതത്തിന് റോത്ത് വിരാമമിട്ടത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English