പൊന്നാനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മാർച്ച് 20 മുതൽ 26 വരെ പൊന്നാനി നിള സംഗ്രഹാലയം, വെളിയങ്കോട് എം.ടി.എം. കോളേജ് എന്നിവിടങ്ങളിൽ വെച്ചു നടക്കുന്നു.
പത്തോളം രാജ്യങ്ങളിൽ നിന്നായി ഇരുപതോളം ഭാഷകളിൽ നാൽപതോളം സിനിമകൾ ഗ്രാമപച്ചയിൽ ഇരുന്ന് ലോക സിനിമകൾ കാണാം, ഓപ്പണ് ഫോറങ്ങൾ, ഫിലിം ക്ലാസ്സുകൾ, സെമിനാറുകൾ, പെയിന്റിങ് എക്സിബിഷൻ, മറ്റു കലാപരിപാടികൾ. സിനിമ ചരിത്രം ഉറങ്ങിക്കിടക്കുന്ന പൊന്നാനിയുടെ പൈതൃകം വിളിച്ചറിയിച്ചു കൊണ്ട് പൊന്നാനിയിലും വെളിയങ്കോടും മാർച്ച് 20 മുതൽ ആറു ദിവസമാണ് ചലച്ചിത്രമേള.