അഹല്ല്യ
വീണ്ടും പെണ്ണായി
പിറക്കാതിരിക്കുക
ഏറെ നാൾ രാമന്റെ വരവും കാത്ത്
കല്ലായി കിടന്ന് വ്യസനം കുടിച്ച്
ചൂടുംമഴയും തണുപ്പുമേറ്റ്
ദുർവ്വാസാവിന്റെ ശാപംകടന്ന്
ജീവിതത്തിലേക്ക് മടങ്ങുമ്പോൾ
നമുക്ക് ചുറ്റം പിഡനങ്ങളുടെ നിലവിളികൾ
നിലാവിനെത്തന്നെ കറുപ്പിക്കുന്നു
ഭൂമി പിളർന്ന് ഉള്ളിലേക്ക് പോയ സീതാദേവി
സ്വയം വിധിച്ച ത്യാഗം നാമറിഞ്ഞവരാണ്
എന്നിട്ടുമെന്റകുലത്തിൽ
വേട്ടയാടുന്നതും വിറങ്ങലിക്കുന്നതും
സ്തി എന്ന ജീവനാണ്
അമ്മ എന്ന വാക്കിന്ന്
അമ്മ എന്ന പുണ്യമുണ്ട്
എന്നിട്ടും തെരുവിൽ നീ തിരയുന്നത്
അവളുടെ നഗ്നതയാണ്
തങ്കമണിയും, കിളിരൂരും
കവിയൂരും,പെരുമ്പാവൂരും
പിoനങ്ങളുടെ വഴിക്കണ്ണുകൾ
വാണിഭം എന്ന വാക്കിന്റെ അത്ഥം
മെലിഞ്ഞു കൊണ്ടിരിക്കുമ്പോൾ
നീയറിയുക
ദുഃഖത്തിന്റെ മേൽക്കോയ്മയിൽ
നിന്നെ ശപിയ്ക്കാൻ നിൽക്കുന്ന
കണ്ണുനീരിന്റെ തലപ്പത്തു നിന്നും മാറുക
എന്തെന്നാൽ
നിന്നെ ശപിയ്ക്കാൻ ജൻമമെടുത്തത്
പേറ്റുനോവിന്റെ അമ്മനിലവിളികൾ
ദുർവ്വാസാവിനോളം കടുപ്പമാകുമെന്ന്
ഞാനിന്ന് വിശ്വസിക്കുന്നു