ആദ്യം ഒരു പൂച്ച മാത്രമേ ഉണ്ടായിരുന്നുള്ളു ഞങ്ങളുടെ വീട്ടിൽ. പിന്നെ ഒരു പട്ടി വന്നു. പൂച്ചയും പട്ടിയും പെറ്റ് പെരുകി. പശുക്കളും ആടുകളും കോഴികളും പിന്നാലെ വന്നു. തുടർന്ന് മുയൽ, തത്ത , ലൗ ബേർഡ്സ്, സ്വർണ്ണ മൽസ്യം…! ചുരുക്കത്തിൽ സിംഹവും ആനയും കടുവയും ഒഴിച്ച് കാട്ടിലെ ഒട്ടുമിക്ക പക്ഷിമൃഗാദികളും വീട്ടിൽ നിറഞ്ഞു!!
ഭാര്യക്കും മക്കൾക്കും പിന്നെ എനിക്കും താമസിക്കാൻ വീട്ടിൽ ഇടമില്ലാതായി!
ഞങ്ങൾ “കാട്ടിലേക്ക്” താമസം മാറ്റി!!