സംസ്ഥാനത്തെ പെട്രോള്‍ വിലയിൽ ഇന്ന് നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസ കുറഞ്ഞ് 76.57 രൂപയിലാണ് വ്യാപാരം. അതേസമയം ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഡീസൽ ലിറ്ററിന് 71.12 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഇന്നലെ പെട്രോളിനും ഡീസലിനും ആറ് പൈസ വീതം കുറഞ്ഞിരുന്നു. രണ്ടാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിൽ എക്സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ധനവില കുത്തനെ ഉയര്‍ന്നിരുന്നു. ഇന്ധന നിരക്കിൽ ഒരു രൂപ വീതം എക്സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സർക്കാർ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.57 രൂപയിലും ഡീസൽ ലിറ്ററിന് 71.12 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 75.23 രൂപയിലും ഡീസൽ 69.77 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 75.56 രൂപയും ഡീസൽ ലിറ്ററിന് 70.09 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 73.29 രൂപയും ഡീസലിന് 66.18 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 78.9 രൂപയും ഡീസലിന് 69.35 രൂപയുമാണ് വിലനിലവാരം.
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ഇന്ന് ഒരു ബാരൽ ക്രൂഡ് ഓയിലിന് 56.02 ഡോളറിലാണ് വ്യാപാരം. അതേസമയം ഇന്ന് ഡോളര്‍ 69.14 രൂപയിലാണ് വിനിമയം നടക്കുന്നത്.
Click this button or press Ctrl+G to toggle between Malayalam and English