ഇന്ത്യൻ എഴുത്തുകാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നോവൽ. എഴുത്തുകാരന്റെ സ്വാതന്ത്ര്യവും ,അവകാശങ്ങളും നിയന്ത്രിക്കപ്പെടുന്ന സാമൂഹിക ക്രമത്തിൽ എഴുതുക എന്നതാണ് ഏറ്റവും വലിയ പോരാട്ടം എന്ന് വിളിച്ചുപറയുന്ന നോവൽ
ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാള്‍ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രിഉത്സവത്തില്‍ പങ്കെടുത്താല്‍ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേര്‍ത്തെടുത്ത നോവല്‍. വര്‍ഗ്ഗീയഫാസിസ്റ്റുകളുടെ ഇടപെടല്‍മൂലം തമിഴ്‌നാട്ടില്‍ പിന്‍വലിക്കപ്പെട്ട നോവലിന്റെ മലയാളപരിഭാഷ. ഫാസിസ്റ്റ് ഭീഷണിയാല്‍ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യത്തില്‍ ഈ നോവല്‍ വിവര്‍ത്തനം കൂടുതല്‍ പ്രസക്തമാകുന്നു. വിവര്‍ത്തനം: അപ്പു ജേക്കബ് ജോണ്‍