ഡൽഹിയിൽ ലോക ബുക്ക് ഫെയറിന്റെ ഒരു മൂലക്ക് ഉറുദു സാഹിത്യത്തിലെ പുതിയ കൃതികളെ പരിചയപ്പെടുത്തുന്ന സ്റ്റാളുണ്ട് ഇന്ടയിൽ പ്രസിദ്ധീകരിക്കാത്തതും ഓൺലൈനിൽ ലഭ്യമല്ലാത്തതുമായ ഉറുദു പുസ്തകങ്ങൾ അതിർത്തിയുടെ അങ്ങേ തലക്കൽ നിന്നും എത്തിച്ചിരിക്കുന്നത് കറാച്ചിക്കാരനായ ഒരു പുസ്തകക്കച്ചവടക്കാരൻ. കല അതിർത്തികൾ മറികടക്കുന്നു എന്ന് ഇതിനെ ഒക്കെയാവും പറയുക.ഷെഹ്‌സാദ് അലം എന്ന പാക്കിസ്ഥാനിയുടെ അഭിപ്രായത്തിൽ രാഷ്ട്രീയം രാഷ്ട്രീയക്കാർ നോക്കട്ടെ സാഹിത്യത്തിന്റെ കാര്യത്തിൽ ഇരു കൂട്ടരും വേർതിരിവുകൾ കാണിച്ചിട്ടില്ല.
പവിലിയൺ 7ൽ സ്ഥിതി ചെയ്യുന്ന സ്റ്റാളിൽ സന്ദർശകർക്ക് കുറവൊന്നും ഇല്ലെങ്കിലും അവിടേക്കു എത്തിപ്പെടുന്നത് കുറച്ചു മിനക്കെട്ട പണി തന്നെയാണ്. ഉറുദു ഭാഷ ഇപ്പോൾ ഉണർവിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മൗലാന റൂമി, ഷേഖ് സാദി തുടങ്ങിയവർക്കൊപ്പം പുതിയ പേരുകളായ അബ്ദുള്ള ഹുസ്സൈൻ റൈസ് അമോഹി, ഇന്തെസ ഹുസൈൻ,മുംതാസ് മുഫ്തി തുടങ്ങിയ പേരുകളും
ആളുകൾക്ക് പ്രിയപ്പെട്ടതായിട്ടുണ്ട്