സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബി.രാജീവന്റെ ‘പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍’ എന്ന പുതിയ കൃതിയുടെ പ്രകാശനം മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ ശ്രീ. വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും. എഴുത്തുകാരിയും ചരിത്ര ഗവേഷകയുമായ ഡോ. ജെ ദേവിക പുസ്തകം ഏറ്റുവാങ്ങും. 2019 ജനുവരി രണ്ടാം തീയതി വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചാണ് പുസ്തകപ്രകാശനം. ഡോ. സി എസ് വെങ്കിടേശ്വരൻ, പി പി സത്യന്‍, ബി രാജീവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍’ എന്ന ലേഖനവും ഇതിനു സമാനമായ മറ്റു പതിനൊന്നു ലേഖനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ സമാഹാരം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും കേരള സമൂഹത്തെയും നിരീക്ഷിക്കുന്നവര്‍ക്കായുള്ള കൈപ്പുസ്തകമാണ് ഈ കൃതി