ഈ വർഷത്തെ പെൻ അമേരിക്ക ലിറ്റററി സർവീസ് അവാർഡ് ‘ഇറ്റ്’ ‘ഷൈനിങ്’ തുടങ്ങിയ അപസർപ്പക ക്ലാസിക്കുകളിലൂടെയും,എഴുത്തിന്റെ വിവിധ അടരുകൾ പ്രതിപാദിക്കുന്ന ഓൺ റൈറ്റിംഗ് എന്ന ആത്മകഥാംശമുള്ള കൃതിയിലൂടെയുമെല്ലാം പ്രശസ്തനായ സ്റ്റീഫൻ കിംഗിന് ലഭിച്ചു.നിലവിലെ ഉന്നത സാഹിത്യ ശാഖക്ക് അഭിമതനല്ലെങ്കിലും ഭാഷയിലെ കയ്യടക്കവും,കഥപറയുന്നതിലെ അസാമാന്യ കഴിവുമാണ് കിംഗിന് അവാർഡ് നേടിക്കൊടുത്തതെന്നാണ് അണിയറ സംഭാഷണം. സോഷ്യൽ പ്ലാറ്റുഫോമുകളിൽ സജീവമായ ഒരു വ്യക്തി കൂടിയാണ് സ്റ്റീഫൻ കിംഗ്.അണ്ടർ ദി ഡോം,മിസ്ഡ്,ബാഗ് ഓഫ് ബോൺസ് എന്നിവയാണ് മറ്റു പ്രസാദ കൃതികൾ.50 തിലധികം രചനകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്
Home പുഴ മാഗസിന്