“ഞാന്‍ കമലഹാസന്‍ (ചുരുക്കം പേര് കമലന്‍) “പീഡനം” പത്രത്തില്‍ നിന്നും….നടിയുമായി ഒരിന്റര്‍വ്യൂവിന് വന്നതാ..”
നടിയുടെ അച്ഛന്‍ “ആരെയും കടത്തിവിടെരുതെന്ന് മോള് പറഞ്ഞിട്ടുണ്ട്”
“അച്ഛാ അയാളെ അകത്തേക്ക് വിട്ടേക്ക്” നടി അകത്ത് നിന്നും വിളിച്ചു പറഞ്ഞു.
കമലന്‍: എത്ര കാലമായി പ്രൊഡ്യൂസര്‍ കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട്?
”15 വര്‍ഷമായി ആദ്യപടത്തില്‍ ചാന്‍സ് താരമെന്ന് പറഞ്ഞു പീഡിപ്പിച്ചു..പിന്നെ ഒരു ചാന്‍സ് തന്നു…പിന്നെ പീഡിപ്പിക്കലോട് പീഡിപ്പിക്കല്‍…ആ പടം പൊട്ടിപ്പോയി…പിന്നെ എന്നെ പീഡിപ്പിക്കാന്‍ വന്നപ്പോള്‍ ഞാന്‍ എല്ലാവരോടും പറയുമെന്ന് പറഞ്ഞു…അത് പേടിച്ചു ഒരു പടം കൂടി തന്നു… അതങ്ങു ക്ലിക്കായി….പിന്നെ പീഡിപ്പിക്കാന്‍ വന്നപ്പോള്‍ ഞാന്‍ 10 ലക്ഷം രൂപ കടം ചോദിച്ചു…വീടിന്റെ പണി നടക്കുകയായിരുന്നു…..പൈസ തന്നു കഴിഞ്ഞു ഒരു വര്‍ഷത്തിന് ശേഷം അയാള്‍ പാപ്പരായി…മറ്റു നടിമാരെക്കൊണ്ടെടുത്ത പടങ്ങള്‍ ഒക്കെ പൊട്ടി….എനിക്ക് പിന്നെ തമിഴിലും തെലുങ്കിലുമൊക്കെ അവസരങ്ങള്‍ കിട്ടി ഞാന്‍ തിരക്കിലായിരുന്നു…ഇപ്പോള്‍ കടം വാങ്ങിയ 10 ലക്ഷം രൂപ തിരികെ വാങ്ങാന്‍ അയാള്‍ വന്നിരിക്കുന്നു……”
”ഈ പീഡിപ്പിക്കല്‍ നടക്കുമ്പോള്‍ മാഡത്തിന്റെ അച്ഛന്‍ എവിടെയായിരുന്നു?”
” പ്രൊഡ്യൂസറിന്റെ ഔട്ട് ഹൗസില്‍ അച്ഛന് ഒരു റൂമുണ്ടായിരുന്നു…അവിടെ അച്ഛന്‍ ഞങ്ങള്‍ വരുന്നവരെയും അടിച്ചു പൊളിക്കും….ഇപ്പോള്‍ അയാള്‍ പൈസ ചോദിച്ചു വന്നപ്പോള്‍ പണ്ടത്തെ പീഡിപ്പിക്കല്‍ പറഞ്ഞോന്നു വിരാട്ടമെന്നു നോക്കിയതാ..പണി പാളിപ്പോയി..ഏതോ ഒരു പത്രക്കാരനോട് അച്ഛന്‍ കള്ളൂകുടിച്ചിട്ട് ബോധമില്ലാതെ അയാള്‍ വന്ന വിവരം പറഞ്ഞതാ….”
കമലന്‍ നടിയോട് നന്ദി പറഞ്ഞു വെളിയിലേക്കിറങ്ങി…നടിയുടെ അച്ഛന്‍ നല്ല ഫോമില്‍ ആയിരുന്നു…
“മിസ്റ്റര്‍ കമല്‍ഹാസന്‍ വരൂ ഒരു പെഗ്ഗടിച്ചിട്ടു പോകാം… ” കമല്‍ഹാസന്‍ കാലിലെ പാരഗണ്ണിന്റെ പഴയ ചപ്പല്‍ ഊരി അയാളുടെ കരണത്ത് രണ്ടു പൊട്ടിച്ചിട്ടു വിരല്‍ ചൂണ്ടി പറഞ്ഞു.
”പെണ്മക്കളെ മര്യാദതയ്ക്കു വളര്‍ത്താത്തതിന്റെ കൊഴപ്പമാടോ ഇതൊക്കെ…കുഞ്ഞുങ്ങള്‍ എവിടെ പോകുന്നു എന്നും എന്തിനു പോകുന്നു എന്നും…പണവും പ്രശസ്‌തിയും എങ്ങനെ ഉണ്ടാക്കുന്നുവെന്നും അറിഞ്ഞിരിക്കേണ്ടത് നിന്നെപ്പോലെയുള്ള തന്തമാരുടെ ഉത്തരവാദിത്തമാണ്.”
കമലഹാസന്‍ കാറിത്തുപ്പി പുച്ഛത്തോടെ ഇറങ്ങി നടന്നു…