കിനാവുകള്‍ക്ക്
നിയന്ത്രണമുണ്ട്
നിര്‍ദ്ദേശിച്ച തരത്തില്‍
സമയത്തില്‍
നേരെത്തെ പരിശോധിച്ചു
അനുവദിക്കപ്പെട്ട
ഇതിവൃത്തത്തില്‍,
മാത്രമേ ഇനി കാണാവൂ
സ്വാതന്ത്ര്യമോ നീതിയോ
കണ്ടു പോകരുത്
ഒന്നുറക്കെ ചിരിക്കാന്‍
ഒന്ന് പതിയെ കരയാന്‍
ഒന്ന് നെടുവീര്‍പ്പിടാന്‍ പോലും
പാടില്ല, പാടില്ല
ദിനം ഒരു കിനാവ് മാത്രം
കിനാവളക്കുന്ന
യന്ത്രത്തിന് താഴെയുറങ്ങണം
അധികം കണ്ടാല്‍
പിഴയും തടവും
പിടിച്ചെടുത്ത കിനാവുകള്‍
പൊതുസ്ഥലത്ത് ലേലം ചെയ്യും
വേണ്ടുറക്കമേ
നീ വരേണ്ടിനി
വല്ലപ്പോളും ഉദിക്കുന്ന സൂര്യനെ
ഞാനെങ്ങാനും കണ്ടു പോയാലോ?