അടച്ച വായേല്‍ ഈച്ച കയറില്ല. അമ്പലം വിഴുങ്ങിക്ക് വാതില്‍പ്പലക വെറും പപ്പടാന്ന് ഓര്‍ക്ക്വ . ആടിനെ അറുക്കും മുമ്പേ പിടുക്ക് ചുട്ടു തിണോന്ന പൂതി വേവൂല്ല. ആടിന് കാപ്പണം, പിടുക്കിന് മുക്കാപ്പണം കാലോണ്. അഞ്ച് കാശിന് കുതിരേ കിട്ട്വേം വേണം, അതാറ്റീക്കൂടി ഓട്വേം വേണം, അക്കരെച്ചാട്വേം വേണംച്ചാ, നടക്ക്വോ? അച്ചന്‍റെ മടിയിലിരിക്ക്യേം വേണം, അമ്മേടെ മൊല കുടിക്ക്വേം വേണംച്ചാലോ? മുന്‍വാതില് വിറ്റ് കളഞ്ഞിട്ട് പട്ടീനെ ആട്ടാനിരിക്കേര്ത്. അകിട് ചെത്ത്യാ പാല് കിട്ടില്ലേയ്. അഞ്ചീ വളയാത്തത് അമ്പതീ വളയോ?
അപ്പ ചെലവ് ചുരുക്ക്വ. അത്താഴം അത്തിപ്പഴത്തോളം. അയലത്തെ സദ്യ വിളമ്പുമ്പോ
ള്‍ കാണിക്കാനുളളതല്ല ഔദാര്യം. ആറ്റീക്കളഞ്ഞാലും അളന്ന് കളയ. ആറ്റീക്കളഞ്ഞിട്ട് അറേല് തപ്പര്ത്. അരിശം കൊണ്ടരി വേവില്ല. ആര്‍ഭാടം ദൗര്‍ഭാഗ്യം. അറുക്കാനറിയാത്തവന്‍റെ അരേലെന്തിനാ അമ്പതരിവാള്? ആധി മുഴുത്ത് വ്യാധി വേണ്ട. ത്രേം ഓര്‍ക്ക്വ. ആറേ പോയാലും കായലേ പോയാലും തോട്ടീക്കൂടി പോയാലും കടല്-ലാ ചെല്ലാ.