നാട്ടുമൊഴി വഴക്കത്തിന്റെ ശക്തി വിളിച്ചോതുന്ന കവിതകൾ . കാലവും ഓർമയും എല്ലാം പാട്ടിന്റെ ഒഴുക്കോടെ നിറയുന്ന വരികൾ. നഷ്ടമായതിനെക്കുറിച്ചുള്ള ആകുലതകൾക്കിടയിലും പ്രതീക്ഷയുടെ പച്ചപ്പ് അനുഭവിപ്പിക്കുന്ന
രചനാ രീതി. ശിവകുമാര്‍ അമ്പലപ്പുഴയുടെ 29 കവിതകളുടെ സമാഹാരമാണ് ‘പാവലേ എന്‍ പാവലേ’.
’ബഹുരൂപിയായ ജീവിതത്തെ അഭിമുഖീകരിക്കാനും അടയാളപ്പെടുത്താനുമുള്ള വഴിയാണ് ശിവകുമാര്‍ അമ്പലപ്പുഴയ്ക്ക് കവിത. നിത്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യസങ്കുലത വാറ്റിക്കുറുക്കിയ വാക്കെന്നും അതിനെ വിളിക്കാം’ എന്ന് അവതാരികയില്‍ ഡോ.പി.കെ. രാജശേഖരന്‍ അഭിപ്രായപ്പെടുന്നു.ഡി സി ബുക്‌സാണ് പ്രസാധകർ