ആൽക്കെമിസ്റ്റ് എന്ന പേരിലുള്ള മലയാളിയുടെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് ലോകപ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ. ഫോട്ടോയ്ക്ക് നന്ദി എന്ന കുറിപ്പോടു കൂടിയാണ് പൗലോ കൊയ്ലോ ഓട്ടോയുടെ ചിത്രം തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
എറണാകുളത്തെ ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്ലോ ഷെയർ ചെയ്തിരിക്കുന്നത്. എറണാകുളം നോർത്ത് പറവൂരിൽ രജിസ്റ്റർ ചെയ്ത സി.എൻ.ജി ഓട്ടോറിക്ഷയിലാണ് പൗലോ കൊയ്ലോ എന്ന് ഇംഗ്ലീഷിലും ആൽക്കെമിസ്റ്റ് എന്ന് മലയാളത്തിലും എഴുതിയിരിക്കുന്നത്.