പൗലോ കൊയ്ലോ ആലുവയിലെ ഒരു കിടിലൻ ബുക്ക്സ്റ്റാളിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് കേരളത്തെ ചേർത്ത് പിടിക്കുന്നത്. ആലുവയിൽ പുതുതായി ആരംഭിക്കാൻ പോകുന്ന ഒരു ബുക്ക്സ്റ്റാളിന്റെ ചിത്രമാണ് പൗലോ കൊയ്ലോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നാല് പുസ്തകങ്ങൾ വെച്ച ഷെൽഫിന്റെ മാതൃകയിലാണ് ബുക്ക്സ്റ്റാൾ പണിഞ്ഞിരിക്കുന്നത്. നാല് പുസ്തകങ്ങളിൽ ഒരെണ്ണം സ്വന്തം പുസ്തകമായ ആൽക്കെമിസ്റ്റ് ആണെന്നതും പൗലോ കൊയ്ലോയെ സന്തോഷിപ്പിക്കുന്നു.
സമീപകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായ ആൽക്കമിസ്റ്റ് മലയാളത്തിലും ഏറെ വായിക്കപ്പെട്ട പുസ്തകമാണ്. മലയാളത്തോട് എന്നും ഈ എഴുത്തുകാരന് ഒരു സ്നേഹം ഉണ്ടായിരുന്നു. ഇതിനു മുൻപും തന്റെ ട്വീറ്റുകളിലൂടെ കൊയ്‌ലോ മലയാള സാഹിത്യത്തെ ചേർത്തുപിടിച്ചിട്ടുണ്ട്.