ബാല്യം കൌമാരത്തിനു
വഴിമാറിയ കാലം..
പാത്തു പത്ത്കഴിഞ്ഞ
നാളില്‍..
കൌമാരത്തെ യൌവ്വനത്തിന്‍
തുടിപ്പ് മൂടിയനേരം…
പുസ്തകം മാറിലൊതുക്കി
പാത്തു മൊഞ്ചോടെതഞ്ചത്തില്‍
ചാഞ്ചാടി….
വഴിവക്കിലേ കണ്ണുകള്‍ക്ക്
കൌതുകമയി ..
നടപ്പിലും ഇരുപ്പിലുംതുടിക്കുന്ന
പാത്തുനെ കണ്ടിട്ടു ഉമ്മാന്‍റെ
കരളൊന്നു വെന്തുരുകി…
കാലത്തെ ഓര്‍ത്തു തേങ്ങിപാവം…
മൊഞ്ചത്തി പാത്തുനെ കണ്ട
മൂന്നാന്‍ തഞ്ചത്തില്‍ ഉമ്മാന്‍റെ
കാതില്‍ചൊല്ലി…
പെണ്ണൊരുമുട്ടത്തിയായി കെട്ടി
ഇറക്കാന്‍ കാലമായി….
പെരുമയുള്ളോരുമാപ്പിളയേ
കൊണ്ട്ഓളെനമുക്ക് വേളിയേകാം….
പൊന്നും, പണവും കൈയ്യില്‍കരുതിക്കോ
ഉടനേ ചെക്കനുമായിഎത്തിടാം….
ഉമ്മാന്‍റെആഥിയില്‍ ഉപ്പ ഉറപ്പിച്ചു
തഞ്ചത്തിലൊത്താല്‍ കെട്ട്നടത്താം….
പൊന്നിനും പണത്തിനും നെട്ടോട്ടമായി..
പാത്തൂന്റെ മനസ്സിലോ പെരുമ്പറ
ഈണമിട്ടു…
കൌമാരം മറയാത്ത കണ്‍കളില്‍
മിഴിനീര്‍തൂകിപാത്തു….
കൌമാരത്തിന്‍ വ്യഥയോടെ
അരുതെന്ന്ചൊല്ലി പാത്തു…
ബാല്യത്തിന്‍വാക്കുകല്‍ക്കെന്തു വില….?
എട്ടുംപൊട്ടും തിരിയുമുന്നേ
പാത്തു കെട്ടിയോളായി…..
ആണ്ടോന്നുപിന്നിട്ടപ്പോളവളൊരു
അമ്മയായി….
കൂടെപഠിച്ചകുട്ടികള്‍ കൂട്ടമായി
സ്കൂളില്‍ പോകുമ്പോള്‍…
കൂട്ടംതെറ്റിയ പാത്തു അടുക്കളയിലൊരു
അധികപ്പറ്റായി….
ആരോവിധിച്ച വിധിക്ക് ഇരയായ
പാത്തു ഓമനകുഞ്ഞിനെ നെഞ്ചോടുചേര്‍ത്ത്
മൊഴിഞ്ഞു…..
ഇല്ലന്റെകുഞ്ഞേ എന്‍വിധി നിനക്ക്
ഉണ്ടാവില്ല പൊന്നേ…..