പട്ടം ജി.രാമചന്ദ്രന്‍ നായര്‍ സാഹിത്യ പുരസ്‌കാരം വി.മധുസൂദനന്‍ നായര്‍ക്ക്

 

ഈ വര്‍ഷത്തെ പട്ടം ജി.രാമചന്ദ്രന്‍ നായര്‍ സ്മാരക സാഹിത്യവേദി പുരസ്‌കാരം മലയാളത്തിന്റെ പ്രിയ കവി വി.മധുസൂദനന്‍ നായര്‍ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

തിരുവനന്തപുരത്തിന്റെ കലാ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു പട്ടം ജി.രാമചന്ദ്രന്‍ നായര്‍. ചരിത്രം, ജീവചരിത്രം തുടങ്ങിയ വിഭാഗങ്ങളില്‍ നിരവധി ശ്രദ്ധേയങ്ങളായ രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here