ഓറഞ്ച് ഫിലിം ക്ലബിന്റെയും ടി. കെ പത്മിനി മെമ്മോറിയൽ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ തൃശൂർ ചലച്ചിത്രകേന്ദ്രത്തിന്റെ സഹകരണത്തോടെ 2019 നവംബർ 17 ഞായർ രാവിലെ 9. 30 ന് തൃശൂർ സപ്‌ന തീയേറ്ററിൽ ‘പത്മിനി” സിനിമ പ്രദർശിപ്പിക്കുന്നു. 1940 ൽ ജനിച്ച് 1969 ൽ അകാലത്തിൽ ലോകത്തെ വിട്ടുപിരിഞ്ഞ വിഖ്യാത ചിത്രകാരി ടി. കെ പത്മിനിയുടെ ജീവിതകഥ ആഖ്യാനം ചെയ്യുന്ന സിനിമയാണ് പത്മിനി. മരണത്തിനുശേഷം അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും സഹൃദയഹൃദയങ്ങളിൽ പത്മിനി ഒരു നൊമ്പരപ്പാടായി ജീവിച്ചിരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യം കൂടിയായി മാറുന്നുണ്ട് ഈ ജീവചരിത്രസിനിമ.
ഓറഞ്ച് ഫിലിം ക്ലബ് ആണ് സംഘാടകർ.