പത്മിനി പ്രദർശനത്തിനെത്തുമ്പോൾ

ഒരു കാലത്തിന് തന്നെ പ്രചോദനമായ ചിത്രകാരി ടി കെ പത്മിനിയുടെ കഥ പറയുന്ന പതിമിനി പ്രദർശനത്തിന് എത്തുന്നു.12ന് കോട്ടയത്തും 19 ന് ഒറ്റപ്പാലത്തും 20ന് എറണാകുളത്തും ചിത്രം പ്രദർശിപ്പിക്കും.കോട്ടയത്ത് നടക്കുന്ന രണ്ടാമത് സ്ത്രീ ചലച്ചിത്ര മേളയിൽ ഉദ്‌ഘാടന സിനിമ പത്മിനിയാണ്. 12ന് വൈകിട്ട് ആറിന് സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിലാണ് പരിപാടി.

കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.ടി കെ പത്മിനി മെമ്മോറിയൽ ട്രസ്റ്റിന് വേണ്ടി ടി കെ ഗോപാലൻ നിർമിച്ച സിനിമയുടെ കഥയും തിരക്കഥയും എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് ആണ്. അനുമോൾ, ഇർഷാദ്, സഞ്ജു ശിവറാം,ഷാജു ശ്രീധർ ,പ്രിയനന്ദൻ, അച്യുതാനന്ദൻ , ആയില്യൻ തുടങ്ങിയവർ ആണ് അഭിനേതാക്കൾ.ആവശ്യമനുസരിച്ച് പ്രദർശനങ്ങൾ സംഘടിപ്പിക്കാനുള്ള സൗകര്യവും അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ:9946002621

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here