പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ്; ചലച്ചിത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020-ലെ ചലച്ചിത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍, (25000 രൂപ, ശില്പം, പ്രശസ്തി പത്രം) മികച്ച തിരക്കഥാകൃത്ത് (15000രൂപ, ശില്പം, പ്രശസ്തി പത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍. 2020-ല്‍ സെന്‍സര്‍ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.

DVD/ ബ്ലു റേഡിസ്‌ക്ക് /പെന്‍െ്രെഡവ് എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് അയക്കേണ്ടത്.

2020ഇല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് നോവല്‍ പുരസ്‌കാരത്തിന്
പരിഗണിക്കുക. (20000 രൂപ, ശില്പം, പ്രശസ്തി പത്രം) നോവലുകളുടെ മൂന്ന് കോപ്പികള്‍ അയക്കേണ്ടതാണ്. 2020ല്‍ മലയാളത്തിലെ ഏതെങ്കിലും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥകളാണ് ചെറുകഥാ പുരസ്‌കാരത്തിന് പരിഗണിക്കുക (15000രൂപ, ശില്പം, പ്രശസ്തി പത്രം) ചെറുകഥയുടെ മൂന്ന് കോപ്പികളാണ് അയക്കേണ്ടത്.

സംവിധായകന്‍, തിരകഥാകൃത്ത് നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ലഘു
ബയോഡേറ്റയും ഒരു ഫോട്ടോയും അയക്കേണ്ടതാണ്. അയച്ചുകിട്ടുന്ന രചനകളോ സിനിമയോ തിരിച്ചയക്കുന്നതല്ല.

അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി 2021 ഏപ്രില്‍ 10. അയക്കേണ്ട വിലാസം പ്രദീപ് പനങ്ങാട്, ജനറല്‍ സെക്രട്ടറി, പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ്, വിജയശ്രീ, 1(3)സി എസ് എം നഗര്‍, ശാസ്തമംഗലം പി ഒ തിരുവനന്തപുരം 10, ഫോണ്‍ 9544053111.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here