പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
എം. മുകുന്ദന്‍ അധ്യക്ഷനും എം.എന്‍. കാരശ്ശേരി, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിനായി കല്‍പ്പറ്റ നാരായണനെ തിരഞ്ഞെടുത്തത്.
പാലൂക്കാപ്പില്‍ ശങ്കരന്‍നായരുടേയും നാരായണി അമ്മയുടേയും മകനായി കല്‍പ്പറ്റക്കടുത്ത കരിങ്കുറ്റിയില്‍ ജനിച്ച കല്‍പ്പറ്റ നാരായണന്‍ ഗദ്യത്തിലും കവിതയിലുമായി നിരവധി കൃതികള്‍ രചിച്ചു. ഈ കണ്ണടയൊന്ന് വെച്ച് നോക്കൂ, ഒഴിഞ്ഞ വൃക്ഷച്ഛായയില്‍, ഏതിലയും മധുരിക്കുന്ന കാടുകളില്‍, സമയപ്രഭു, തത്സമയം, ഇത്രമാത്രം, നിഴലാട്ടം, ഒരുമുടന്തന്റെ സുവിശേഷം, കോന്തല, കറുത്ത പാല്‍, എന്റെ ബഷീര്‍, മറ്റൊരു വിധമായിരുന്നെങ്കില്‍, സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല, കയര്‍ മുറുകുകയാണ് എന്നിവയാണ് പ്രധാന രചനകള്‍.