ഈ വർഷത്തെ പത്മപ്രഭാപുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

 

ഈ വർഷത്തെ പത്മപ്രഭാപുരസ്‌കാരം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്. 75,000/- രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം. വി. ശ്രേയാംസ് കുമാര്‍ എം.പിയാണ് അവാർഡ് വിവരം അറിയിച്ചത്.

കെ. ജയകുമാര്‍ ഐ എ എസ് ചെയര്‍മാനും സംവിധായകൻ രഞ്ജിത്ത്, ഗാനരചിതാവ് റഫീഖ് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. സാഹിത്യരംഗത്തെ മികച്ച സംഭാവനയ്‌ക്കാണ് പത്മപ്രഭാപുരസ്‌കാരം നൽകിവരുന്നത്. 1996-ലാണ് മുതലാണ് പത്മപ്രഭാപുരസ്കാരം നൽകിത്തുടങ്ങുന്നത്.

ബഹുമുഖ പ്രതിഭ എന്ന വിശേഷണം സാര്‍ത്ഥകമാക്കുന്ന സാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പിയുടേതെന്നും വ്യാപരിച്ച മേഖലകളിലെല്ലാം ഒരുപോലെ മാറ്റുതെളിയിച്ച ഈ പ്രതിഭാശാലി സാഹിത്യത്തിലും ചലച്ചിത്രലോകത്തും ഒരേപോലെ അതുല്യമായ സംഭാവനകള്‍ നല്‍കിയെന്നും പുരസ്‌കാര സമിതി വിലയിരുത്തി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here