ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാൻ എന്ത് യോഗ്യതയെന്ന് ടി പത്മനാഭൻ

കോഴിക്കോട്ട് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ടി പത്മനാഭൻ സംഘാടകർക്ക് നൽകിയത് വിമർശന ശരങ്ങൾ. പൊതുവിദ്യാഭ്യസ ഡയറക്ടർ കെ.വി മോഹൻകുമാർ ഐ.എ.എസ് അടക്കമുള്ളവരെ വേദിയിൽ ഇരുത്തിയാണ് പത്മനാഭൻ കവിതാ മോഷണ വിവാദത്തിലെ ശരികേട് ചൂണ്ടിക്കാട്ടിയത്

കവിതാ മോഷണ വിവാദത്തിൽപ്പെട്ട ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് എഴുത്തുകാരൻ ടി.പത്മനാഭൻ. കവിത മോഷ്ടിച്ചുവെന്ന് മാത്രമല്ല ഇത്തരത്തിലൊരാളെ ഒരു സംസ്ഥാന കലോത്സവത്തിലെ മലയാളം ഉപന്യാസ രചനയുടെ മൂല്യ നിർണയത്തിന് എത്തിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏത് ജാതിയിലും മതത്തിലും വർഗത്തിലും പെട്ടവരായാലും ഇങ്ങനെയൊരാളെ വിധി നിർണയത്തിന് അടക്കം എത്തിക്കാൻ പാടില്ലായിരുന്നു. അവർ എന്തൊക്കെയൊ എഴുതുകയും കവിയാണെന്നുമാണ് പറയപ്പെടുന്നത്. പക്ഷെ അവർ വിവാദത്തിലായത് കവിത മോഷ്ടിച്ചുകൊണ്ടാണ്.

ബാലാമണിയമ്മയും, സുഗതകുമാരിയും വിഹരിച്ച ലോകത്താണ് ഇവരെ പോലെയുള്ളവരുടെ പേര് കേൾക്കേണ്ടി വരുന്നത് എന്നത് അത്യന്തം ദുഖകരമാണെന്നും പത്മനാഭൻ ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English