മലയാള കവിതയിലെ ശക്തവും ,വ്യത്യസ്തവുമായ സ്ത്രീ സ്വരം എന്ന നിലയിൽ സിന്ധു കെ വിയുടെ കവിതകൾ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. പതിവ് വഴികളിൽ നിന്ന് മാറിനടക്കുന്ന ഒരു രീതിയാണ് ഇവരുടെ കവിതകളിൽ കാണാനാവുക.
ആയാസകരമായ വായനക്ക് വഴങ്ങുന്നവയല്ല ഈ കവിതകൾ അവ വായനക്കാരനെ കൂടി കവിതകളിലേക്ക് ക്ഷണിക്കുന്നു. നീണ്ട വരികളും ,വ്യാകരണം മനപ്പൂർവ്വം തെറ്റിച്ചുള്ള കളികളും എല്ലാം വായനയെ വെല്ലുവിളിക്കുന്നു.
ശൈലിയുടെ പ്രത്യേകത കൊണ്ട് ശ്രദ്ധേയമാകുന്ന ഡിസംബർ ,ബ്ലാങ്ക് ചെക്ക് ,ആരാധന,മൂന്നാം നാൾ ,നിൽപ് ,രക്ഷകൻ ,തുടങ്ങിയ കവിതകൾ .എൻ ശശിധരന്റെയാണ് ആമുഖം.
പ്രസാധകർ സൈകതം ബുക്ക്സ്
വില 70 രൂപ