നീണ്ടു നിവർന്ന വഴി
മുന്നിൽ വിജനം.
തണലായ് കുടനിവർത്തി
പന്തലിച്ച മരങ്ങൾ
ദിനങ്ങൾ തോറും
പുഷ്പ വൃഷ്‌ടി നടത്തി അവിടേക്ക്
സ്വാഗതമോതുന്നു …
പകലുകൾ തെളിച്ചമോടെ
വിളിക്കും വഴിയിലേക്ക് ..
എവിടെയും കുയിലുകൾ പാടുന്നു
വഴിയുടെ കഥകൾ പറയും പോലെ
കരിയിലകൾ വീഴുന്നു .
വഴിയൊരു യാത്രികനുവേണ്ടി കാത്തു കാത്തു
സുന്ദരിയായ് നഗ്നതയോടെ തുറന്ന്
വിരാമം എവിടെയെന്നു പറയാതെ
കാടിൻെറ വന്യതയെ മറയ്ക്കുന്നു.
വനമാണ് ആത്മാവ്
വനമില്ലാതെവന്നാൽ അത് അലങ്കരിക്കപ്പെടാത്ത വഴിയാകും
Click this button or press Ctrl+G to toggle between Malayalam and English