ഇന്നലെകൾ

 

ഭൂതകാല ചില്ല ചേക്കേറി
ഇങ്ങിനി വരാത്ത
ദേശാടനക്കിളികൾ

ഓർമ്മകൾ
തങ്ങി നില്ക്കാറുള്ള
ഇടവഴികൾ

ഓടിപ്പാഞ്ഞ
ചിന്താപഥങ്ങളുടെ
നാല്ക്കവലകൾ

‘മഴനനയരുതുണ്ണീ’
മൊഴിമഴയിൽ നനഞ്ഞ
ബാല്യത്തിൻ മഞ്ചാടിമുറ്റം

സുരക്ഷിത്വത്തിന്റെ
വിരൽത്തുമ്പിൽ തൂങ്ങി
അക്ഷരപ്പിച്ചകളുടെ ചിരിപ്പച്ചകൾ

കണ്ണീർപ്പാടുകളുടെ
സങ്കടപ്പായ തെറുത്ത
വേനൽ പുലരികൾ

നിറഞ്ഞും കവിഞ്ഞും
ഒഴുകിയ ഓർമ്മപ്പുഴകളുടെ
വർഷ സന്ധ്യകൾ

കിനാവിൻ വർണ്ണാകാശം
പ്രണയത്തിൻ ഭ്രാന്താകാശം
ഒറ്റപ്പെടലിൻ ശൂന്യാകാശം

ഇന്ന്,

ഓർമ്മക്കുന്നിൻ മീതെ
നരച്ച ആകാശത്തെ
മഴവിൽച്ചാർത്തുകൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here