വേച്ചുപോകുന്ന കാലുകൾ അയാൾ അമർത്തിച്ചവിട്ടാൻ ശ്രമിച്ചു. വിറയ്ക്കുന്ന കൈകളോടെ മേശവലിപ്പ് തുറന്ന് ഒരു ചുവന്ന കുഞ്ഞു പുസ്തകം തപ്പിയെടുത്തു. തൻ്റെ എല്ലാ വിധ ഇടപാടുകൾക്കുമായി സൃഷ്ടിച്ചെടുത്ത പാസ് വേഡുകളിലേക്ക് അയാൾ കണ്ണോടിച്ചു .ഹൃദയം നിലച്ചു പോകും പോലെ ഉള്ളിലെ വേദന കൂടിക്കൂടി വരികയാണ് . ആ ചുവന്ന കുഞ്ഞു പുസ്തകം അയാളുടെ കൈയിലിരുന്നു വിറച്ചു …
കണ്ണുകളിലേക്ക് ഇരുട്ടു കയറി. അയാൾ സൃഷ്ടിച്ചതല്ലാത്ത, അയാളുടെ ജീവിതത്തിൻ്റെ പാസ് വേഡ് അയാൾക്കപരിചിതമായ ഒരിടത്ത് അപ്പോൾ, അവസാനമായി, ഉപയോഗപ്പെടുത്തുകയായിരുന്നു.