മീൻ കൊത്താൻ കുളത്തിലേക്ക് താഴ്ന്നു പറക്കുന്ന പൊന്മയെപ്പോലെ പ്രവാസത്തിൽ നിന്ന് നാട്ടിലെത്തിയ ഒരുവളുടെ ദേശക്കാഴ്ചകളാണ് ഈ കവിതകൾ.സ്വന്തം മണ്ണിൽ തിരിച്ചെത്തി ഓർമകളുടെ കാവ് തീണ്ടുകയാണ് ,
കണ്ടതും തോന്നിയതും വെളിച്ചപ്പെടുത്തുകയാണ്.
സിന്ധുവിന്റെ എഴുത്തു തന്നോട് തന്നെയുള്ള ചൊല്ലിപ്പറച്ചിലാണ് എല്ലാവരോടുമുള്ള തുള്ളിപ്പറച്ചിലും ,കവിതയുടെ നിയതമായ വഴക്കങ്ങൾക്ക് വഴങ്ങാത്ത ഇതിനെ കലിത എന്ന് വിളിക്കാനാണ് എനിക്കിഷ്ട്ടം.
പി.പി.രാമചന്ദ്രൻ
കണ്ടതും തോന്നിയതും തൻ്റേടത്തോടെ ഭാഷയിൽ വെളിച്ചപ്പെടുന്ന കവിതകൾ.
അവതാരിക: പി.പി.രാമചന്ദ്രൻ
പിൻകുറിപ്പ്: മനോജ് മേനോൻ
പ്രസാധകർ : പായൽ ബുക്ക്സ്
വില :70 രൂപ