ഞാന്‍ ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരനാണ്
എനിക്ക് നിങ്ങളോട് കമ്യൂണിസത്തെക്കുറിച്ച്
ചിലതു പറയണമെന്നുണ്ട്
എന്തെന്നാല്‍
ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്
കമ്യൂണിസത്തെക്കുറിച്ചാണ്
അത് കേള്‍ക്കാന്‍ ഇരിക്കുന്നത്
ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരാണ്
ഞാന്‍ കമ്യൂണിസത്തെക്കുറിച്ച്
പറഞ്ഞു നിര്‍ത്തുമ്പോള്‍
നിങ്ങള്‍ കമ്യൂണിസം വെടിയുകയും
ഞാന്‍ പിന്നെയും കമ്യൂണിസ്റ്റായി തുടരുകയും ചെയ്യും
അതുകൊണ്ട് ഞാന്‍ പ്രസംഗം മാറ്റിവച്ച്
പ്രാര്‍ഥിക്കുവാന്‍ തീരുമാനിച്ചു
പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍
ചില നേര്‍ച്ചകള്‍ നിര്‍ബന്ധമാണ്
അതിനാല്‍ ഞാന്‍
ബുദ്ധന്റെ രൂപത്തില്‍
അണുബോംബുണ്ടാക്കി പൊട്ടിച്ചു
ഗുരുവിന്റെ പ്രതിമയില്‍
കേരനീര്‍ പുളിപ്പിച്ച് അഭിഷേകം
വെട്ടുപലിശയില്‍ നിന്നു കിട്ടിയ കാശെടുത്ത്
ഒരു സ്വര്‍ണ്ണകുരിശ് പണിയിച്ച്
പള്ളിയില്‍ കൊടുത്തു
അപ്പോള്‍ ആകാശത്തു നിന്ന്
ദേവീ ദേവന്‍മാര്‍ എന്റെ മേല്‍
പുഷ്പവൃഷ്ടി ചൊരിഞ്ഞു
അതിനൊടുവില്‍ ഒരു അശരീരി കേട്ടു
നിനക്കു ഇന്നലെയും നാളെയും ഇല്ല
ഇന്നുമാത്രം ഈ നിമിഷം മാത്രം
അതിനെ ആനന്ദപൂരിതമാക്കു
Home പുഴ മാഗസിന്