പറയാനുള്ളത്

 

parayanullathuഅടിമച്ചങ്ങലയെ
കെട്ടുതാലിയായി വരിച്ചവനോട്
ഞാൻ പറയുന്നു
“മംഗളാശംസകൾ”.

അന്നം തടഞ്ഞവനു മുമ്പിൽ
ഓഛാനിച്ചു നിന്നവനോട്
എനിക്ക് പറയാനുള്ളത്
”സാധ്യമെങ്കിൽ തിരിച്ചു വരുക”

ചോരച്ചാലുകളിൽ
പൂക്കളെ തെരഞ്ഞവനോട്
ഞാൻ പറയുന്നു
“നിന്നെ കുറിച്ച് ലജ്ജിക്കുന്നു ഞാൻ”

കൊല്ലപ്പെട്ടത് കീചകനും
കൊന്നത് ഭീമനുമാണെന്ന്
പറഞ്ഞവനോട് ഞാൻ പറയുന്നു
“മഹാഭാരതം ജയിക്കട്ടെ”

കണ്ണുനീർ മിഴികളിൽ
വസന്തം കണ്ടവനോട്
ഞാൻ പറയട്ടെ
“വിധിയുണ്ടെങ്കിൽ വീണ്ടും കാണാം”

സംസാരത്തിൽ ദ്രോഹവും
മൗനത്തിൽ സ്നേഹവും
ദർശിച്ചവനോട് പറയട്ടെ
“നിങ്ങളുടെ സാക്ഷ്യപത്രം എനിക്ക് വേണ്ട”.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസമയം
Next articleകാര്‍ട്ടൂണ്‍
ഉർദുവിലും കൊമേഴ്സിലും ബിരുദാനന്ത ബിരുദം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർസോൺ കലോൽസവത്തിൽ സർഗ്ഗ പ്രതിഭ (2008) ഇപ്പോൾ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ..

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here