സമാന്തരം

 

 

ഏറ്റവും ഭംഗിയായി
കബളിപ്പിക്കുന്ന ചിരിയുടെ വില,
നൂറിൽനിന്നു തുടങ്ങുന്നു..

മോണ കാട്ടിയും, കാട്ടാതെയും,
ചുണ്ടിൽ ഒളിപ്പിച്ചും,
വ്യത്യസ്തമായ ഒട്ടനേകം ചിരികൾ
തകർത്തുവിൽക്കപ്പെടുകയാണ്..

മറ്റൊരു ഭാഗത്ത്,
ഉറവ വറ്റിയ കാർമേഘങ്ങളിൽ
ശൂലം കയറ്റിയും, നെരിപ്പോട് പോലെയെരിച്ചും
സങ്കടക്കടലുകളെയും, തീരാദുഃഖങ്ങളേയും
വിറ്റൊഴിക്കുന്നതും കാണാം..

ലോകമാകെ
വേലിപടർപ്പുകളിൽ,
പാമ്പിരുന്നുറങ്ങുന്നു..

കിനാവുവറ്റിയ
കുട്ടിയുടെ കണ്ണിൽ,
സമാന്തരലോകത്തിനു കുറുകെയൊരു തീവണ്ടിപ്പാത തുറന്നിരിക്കുന്നു..

കൂകിക്കുതിച്ചുപാഞ്ഞ കൊച്ചുതീവണ്ടി ലെയ്സ് പാക്കറ്റിലിടിച്ച്,
മഞ്ഞപ്പത്രത്തിന്റെ
ഏഴാംകോളത്തിലിരുന്നു നിഷ്കളങ്കമായി ചിരിക്കുന്നു..

 

 

 

നമ്പർ: 9207024177

വിലാസം: അരുൺ പവിത്രൻ,
മഴ, ആയഞ്ചേരി.പി.ഒ.,
വടകര, കോഴിക്കോട്
673541

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here