പുതിയ പ്രസാധക സംരംഭമായ പാപ്പാത്തി പുസ്തകങ്ങളിൽ നിന്നും നാലു പ്രശസ്തരായ സൈബർ കവികളുടെ പുസ്തകങ്ങൾ പുറത്തു വരുന്നു. ഈ വരുന്ന ശനിയാഴ്ച കേരള സാഹിത്യ അക്കാദമിയുടെ ചങ്ങമ്പുഴ ഹാളിൽ വെച്ചു നടക്കുന്ന പരിപാടിയിൽ സിന്ധു കെവി , എബിൻ ബാബു, എം ആർ വിബിൻ റാം,നജീബ് റസ്സൽ എന്നിവരുടെ പുസ്തകങ്ങൾ ആസ്വാദകരിലേക്കെത്തും.
ശനിയാഴ്ച ഉച്ചക്ക് 2 മണിമുതൽ ആണ് പ്രകാശനം നടത്തുന്നത്. നജീബ് റസ്സലിന്റെ ഷെർലക് ഹോംസ് ആൻഡ് അപ്പാർട്ട്‌മെന്റസ് , എബിൻ ബാബുവിന്റെ വിഷമഭിന്നങ്ങളുടെ ലാബ്, വിബിൻ റാമിന്റെ സിസോ, സിന്ധു കെവിയുടെ തൊട്ടു നോക്കിയിട്ടില്ലേ പുഴകളെ, ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടു പോകുന്നത് പോലെ തുടങ്ങിയ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെടുന്നത്.
അൻവർ അലി, പി എൻ ഗോപീകൃഷ്ണൻ, അബ്‍ദുൾ ലത്തെഫ്, സി എസ് രാജേഷ് , വി കെ സുബൈദ ,സെബാസ്റ്റ്യൻ , കെ വി മണികണ്ഠൻ,കലാ സജീവൻ തുടങ്ങിയവർ പങ്കെടുക്കും