പാപ്പാത്തി പുസ്തകങ്ങളും മെറിസ് ആർട്ട് കഫെയും ഒത്തു ചേർന്ന് സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജനുവരി 2 മുതൽ അഞ്ച് വരെ തൃശൂർ മെറിസ് ആർട്ട് കഫെയിൽ ആരംഭിക്കുകയാണ്. സാഹിത്യ, കലാ പ്രേമികൾക്ക് കഫെ ചെയിനിലൂടെ ഒരു വേദിയൊരുക്കുകയാണ് ലക്ഷ്യം. സമാന്തര പുസ്തക പ്രസാധക രംഗത്ത് കുറഞ്ഞ കാലയളവിൽ തന്നെ സ്വന്തമായ ഇടംനേടാൻ സാധിച്ച പാപ്പത്തി പുസ്തകങ്ങളുടെ വ്യതസ്ത സംരംഭമാണിത്. പുസ്തക പ്രസാധക ചരിത്രത്തിൽ 40 പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യാനൊരുങ്ങുകയാണ് പാപ്പാത്തി.