കടലാസുവഞ്ചി

ഇന്നലെ
പെയ്ത മഴയില്‍
അരിച്ചരിച്ചു പോകുന്ന
ഇറവെള്ളത്തിലേക്ക്
ഞാനൊരു കടലാസു വഞ്ചി ഇറക്കി

രണ്ട്
പതിറ്റാണ്ടുകള്‍ക്കു മുമ്പ്
ഇങ്ങനെയൊരു മഴയത്ത്
നീ എനിക്കുതന്ന ആദ്യത്തെ
പ്രണയ ലേഖനം കൊണ്ടാണ്
ഞാനതുണ്ടാക്കിയത്

കുറെ നേരം
ഞാനതു നോക്കിയിരുന്നു
ബസ്റ്റോപ്പില്‍ നിന്നെ
നോക്കിയിരിക്കാറുള്ളതു പോലെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here